CAROL ROUND SONGS
(1)
അംബരത്തിൽ പൂർവ ദിക്കിൽ താരമുദിച്ചു ദൈവപുത്രൻ ഭൂവിൽ വന്ന വാർത്ത ഘോഷിച്ചു ആമോദത്തിൽ മാനം പാടി ദൈവ ദൂതന്മാർ ദൈവ പ്രീതി മാനവർക്കു ലഭ്യമായതാൽ പോകാം പോകാം താരം നോക്കി പോകാം ദൈവത്തിൻ പുത്രനെ കണ്ടു വണങ്ങാം (2) മഞ്ഞു മൂടും താഴ്വരയിൽ അന്നു രാവതിൽ അജഗണത്തെ കാവൽ കാക്കും ആട്ടിടയന്മാർ ദൂത സൈന്യ നാന വീചി കേട്ടു വാനതിൽ സർവ്വ ലോക സംപ്രീതിയായി യേശു പിറന്നു പോകാം പോകാം താരം നോക്കി പോകാം ദൈവത്തിൻ പുത്രനെ കണ്ടു വണങ്ങാം (2) സ്വന്തമാക്കി നമ്മെ തീർക്കാൻ സ്വർഗ്ഗം വെടിഞ്ഞവൻ സ്വന്ത ജീവനേകി നമ്മെ വീണ്ടെടുത്തവൻ സ്വന്തമായതെല്ലാം നല്കി സ്വീകരിച്ചീടാം സ്വർഗ്ഗ നാഥൻ സ്വന്തമായി സ്വർഗ്ഗം നേടീടാം പോകാം പോകാം താരം നോക്കി പോകാം ദൈവത്തിൻ പുത്രനെ കണ്ടു വണങ്ങാം (2) (2) ആഹാ ആഹാ ലല്ലലല്ലല്ലാല്ലാ ആഹാ ആഹാ ലല്ലലല്ലല്ലാല്ലാ (2) ആഹാ തപ്പു കൊട്ടിപ്പാടാം മേളമൊടെ പാടാം ഉണ്ണി യേശു രാജനായി ഇന്നു പിറന്നല്ലോ ആട്ടിടയർ പാട്ടു പാടി ഇന്നു വരുന്നല്ലോ രാക്കുളിരായ് ജാതനയൊരുണ്ണിയെക്കാണാൻ വിദ്വാന്മാരും കാഴ്ചയുമായ് ഇന്നു വരുന്നല്ലോ മാനവനായ് ജാതം ചെയ്തോരുണ്ണിയേക്കാണാൻ (ആഹാ തപ്പു കൊട്ടി) കന്യസുതാനായി ബെത്ലഹേമിൽ ഇന്നു പിറന്നല്ലോ ലോകത്തിൻ നാഥനായി താഴെ വന്നല്ലോ ദേവദൂതാരൊത്തു ചേർന്നങ്ങാർത്ത്പാടീടാം വീണിന്റെ നായകനെ വരവേറ്റീടാം (ആഹാ തപ്പു കൊട്ടി) താരകങ്ങൾ തമ്മിൽ തമ്മിൽ പുഞ്ചിരിച്ചല്ലോ രാജാക്കന്മാർ കാഴ്ചയുമായ് വന്നണഞ്ഞല്ലോ പൊന്നു മൂര് കുന്തിരിക്കം കാഴ്ചയേകീടാം ലോകത്തിൻ പാലകനെ കണ്ടു വണങ്ങീടാം (3) ഇന്നിതാ ഉണ്ണി പിറന്നു ബേതലേം കാലി തൊഴുത്തിൽ മറിയത്തിൻ പുത്രനായി പൊന്നേശു ജാതനായി ... (2) ഇനി ഒരു കാഴ്ചകളും നേർച്ചകളും കൊണ്ടു വണങ്ങാം പാരിതിൽ ഉണ്ണി ഇന്നു രക്ഷകനായി വന്നണഞ്ഞിതാ ലോകത്തിൻ പാപമെല്ലാം പോക്കി നമ്മെ വീണ്ടെടുത്തീടാൻ രാജാതി രാജനിന്നു രക്ഷകനായി വന്നണഞ്ഞിതാ (ഇന്നിതാ..) ദൂരെ നിന്നും രാജാക്കന്മാർ നേർച്ചകൾ കാഴ്ചകൾ കൊണ്ടു വന്നു വഴി കാട്ടാനായ് ... ദൂരെ താരകവും വന്നു ആനന്ദ നാളുകൾ ആവേശരാവുകൾ ഇനിയെന്നും നാഥനെ വാഴ്ത്തീടാം (ഇന്നിതാ..) (4) കുളിരിളകും നാളിൽ കൂരിരുൾ രാവിൽ ബെതലഹേമിൽ കല്ലിണക്കൂട്ടിലാ പുല്ലണിക്കൂട്ടിലൊരു ... ഉല്ലാസഗാനം ഉല്ലാസഗാനം ഓ ... പാടാത്ത പൂങ്കുയിൽ ആ രാവിൽ പാടി ആ രാവിൽ പാടി ഓ ... ആടാത്ത കോമയിൽ ആ രാവിൽ ആടി ആ രാവിൽ ആടി ദൂതഗണം കൊണ്ടാടി - സാനന്ദം പാടി ആടി പാടി അജഗണ പാലകർ അവരും കൊണ്ടാടി കല്ലിണക്കൂട്ടിലാ പുല്ലണിക്കൂട്ടിലൊരു ... ഉല്ലാസഗാനം ഉല്ലാസഗാനം (കുളിരിളകും..) ഓ ... മാനത്തുയർന്നോരു പുന്നാരതാരം - പുന്നാരതാരം ഓ ... പാരിൽ പിറന്നോരു രാജാതിരാജൻ - രാജാതിരാജൻ ദൂതഗണം കൊണ്ടാടി - സാനന്ദം പാടി ആടി പാടി അജഗണ പാലകർ അവരും കൊണ്ടാടി കല്ലിണക്കൂട്ടിലാ പുല്ലണിക്കൂട്ടിലൊരു ... ഉല്ലാസഗാനം ഉല്ലാസഗാനം (കുളിരിളകും..) (5) കാത്തിരുന്ന രക്ഷകൻ ആഗതാനായി ധരണിയിൽ ആർത്തു നാം പാടീടാം ആനന്ദ ഗീതികൾ യൂദിയാ നാട്ടിലെ ബേതലേം പുരിയിലായി കന്യകാ മേരിയിൽ ജാതനായി രക്ഷകൻ 1. മലർ മിഴികൾ ഇതൾ വിടർത്തി മന്ദഹാസ പൂ ചൂടി കാലിക്കൂട്ടിൽ അമ്മ മടിയിൽ കളിയാടും പൈതലേ പാവന പ്രകാശമേ പാരിതിൻ സുഗന്ധമേ പാമരന്റെ തോഴനെ പോരുമോ എൻ മാനസേ 2. മനസ്സിന്റെ മണിയറായിൽ മലർശയ്യ ഒരുക്കീടാം മണി തംബുരു മീട്ടി നിനക്കായ് മധു ഗീതികൾ പാടീടാം പാവന പ്രകാശമേ പാരിതിൻ സുഗന്ധമേ പാമരന്റെ തോഴനെ പോരുമോ എൻ മാനസേ (6) കന്യാ നന്ദന വന്ദനം ദേവ നന്ദന വന്ദനം പാപങ്ങൾ തീർപ്പാൻ പാരിടെ പിറന്ന ദേവാ നാഥാ വന്ദനം (കന്യാ നന്ദന വന്ദനം...) ( 2 ) പുൽക്കൂട്ടൽ പിറന്ന ദേവേശാ സ്വർഗ്ഗം വെടിഞ്ഞ ദേവേശാ ( 2 ) അന്നൊരു രാവിൽ ബെതലഹേമിൽ ദൂതരും പാടിയ സ്തുതിഗീതം ഞങ്ങളും പാടുന്നേ... മോദമായി പാടുന്നേ തള്ളരുതീ സ്തുതിയേ ദേവാധിദേവസുതാ (കന്യാ നന്ദന വന്ദനം...) ധരണിയിലെ ഇരുൾമാറ്റാനായി നീതിയിൽ സൂര്യനായി പിറന്നവനെ ( 2 ) അന്നൊരു രാവിൽ ബെതലഹേമിൽ .................... കാടതിൽ പോയൊരാടിനെ തേടിയിറങ്ങിയ നല്ലിടയൻ ( 2 ) അന്നൊരു രാവിൽ ബെതലഹേമിൽ .................... (കന്യാ നന്ദന വന്ദനം...) |
(7)
കിന്നാരം പാടും കുരുവികളെ തുമ്പി തുള്ളും തുമ്പികളെ മഞ്ഞിൻ മഴയിൽ തെന്നി തെന്നി നടക്കും കാറ്റേ ഉണ്ണി ഭൂജാതനായ് ലല്ലല്ലല്ല ലല്ലല്ലല്ല... ലാലാലലാ... വിണ്ണിൻ താരകം മിന്നിമിന്നി മണ്ണിൽ നാഥൻ പിറന്ന രാവിൽ മാലാഖ ശിശുവിനെ സ്തുതിച്ചു പാടി മാലോകർ മേളത്താൽ തുടിച്ചു തുള്ളി ലല്ലല്ലല്ല ലല്ലല്ലല്ല... ലാലാലലാ... വിണ്ണിൽ മഹിമകൾ ഒന്നുമില്ല മണ്ണിൽ നാഥൻ പുൽതൊഴുത്തിൽ വിദ്വാന്മാർ രാജാക്കൾ വണങ്ങി നിന്നു താരങ്ങൾ മേലേമേലേ മിന്നിത്തിളങ്ങി ലല്ലല്ലല്ല ലല്ലല്ലല്ല... ലാലാലലാ... (8) കന്നിമേരി തന്നുദരേ കാലിക്കൂടതിൽ അങ്ങ് ബേതലഹേം ജാതനായി യേശുമശീഹ(2) നാഥൻ പിറന്നേ, പിറന്നേ ഹാ--ലേ--ലൂയ്യാ ഹാ--ലേ--ലൂയ്യാ (...കന്നിമേരി..) 1. പാപദുഖത്താൽ വലയും നമ്മെ രക്ഷിപ്പാൻ അന്ന് ഭൂതലത്തിൽ ജാതനായ് യേശുമശിഹാ ഹാ--ലേ--ലൂയ്യാ ഹാ--ലേ--ലൂയ്യാ (...കന്നിമേരി..) 2. തന്മക്കളെ സന്ദർശിച്ചുദ്ധാരണം ചെയ്ത ഏക രക്ഷയിൻ കൊമ്പാം യേശുമശിഹാ ഹാ--ലേ--ലൂയ്യാ ഹാ--ലേ--ലൂയ്യാ (...കന്നിമേരി..) 3. പീഡിതർക്കും ബന്ധന്മാർക്കും വിടുതൽ നല്കാൻ അന്ന് ഉടലോടെ സർഗ്ഗം വിട്ടോരേശുമശിഹാ ഹാ--ലേ--ലൂയ്യാ ഹാ--ലേ--ലൂയ്യാ (...കന്നിമേരി..) (11) താരഗണം ചിരി തൂകും രാവിൽ ദൂതർ ഗണം സ്തുതി പാടും രാവിൽ ഭൂജാതനായിന്ന്... ഭൂജാതനായിന്ന്...(2) മഞ്ഞണിഞ്ഞ രാവിലിതാ വിദ്വാന്മാരവർ പൊന്നു മൂരു കുന്തിരിക്കം കാഴ്ചകൾ വെച്ചു(2) രാജാധിരാജൻ ദേവാധിദേവൻ മന്നവർക്കായ് മന്നിടത്തിൽ വന്നുദിച്ചല്ലോ(2) (...താരഗണം) മാലാഖമാരൊത്തുകൂടി സ്തോത്രം ഹല്ലേലുയ്യ ഗാനം പാടി(2) രാജാധിരാജൻ ദേവാധിദേവൻ മന്നവർക്കായ് മന്നിടത്തിൽ വന്നുദിച്ചല്ലോ(2) (...താരഗണം) (12) താരമുദിച്ചേ പുത്തൻ താരമുദിച്ചേ മണ്ണിൽ താരമുദിച്ചേ വിണ്ണിൽ താരമുദിച്ചേ (2) ആനന്ദം എന്താനന്ദം തെയ്താരാ തിത്തേയ്താര (2) ആകാശ നീലിമയിൽ വെള്ളിനക്ഷത്രം കണ്ടു മിന്നിത്തിളങ്ങിടുന്നു രാജനെ കാൺമാൻ ആനന്ദം എന്താനന്ദം തെയ്താരാ തിത്തേയ്താര (2) പൂവാടി പൂങ്കുയിലെ പുരണം പാറിടുന്നു പൂങ്കാവിൽ യേശു ഇന്ന് ജാതനായല്ലോ താരമുദിച്ചേ പുത്തൻ താരമുദിച്ചേ മണ്ണിൽ താരമുദിച്ചേ വിണ്ണിൽ താരമുദിച്ചേ ആനന്ദം എന്താനന്ദം തെയ്താരാ തിത്തേയ്താര (2) (13) തപ്പു കൊട്ടി പാടാം തന്നാരം പാടം ബേതലഹേം നാട്ടിൽ ഉണ്ണി പിറന്നല്ലോ(2) മാലാഖമാർ പാടി ഹാലേലുയ്യാ ആട്ടിടയർ പാടി ഹാലേലുയ്യാ (2) നാമും ഒന്നായി പാടിടാം ഹാലേലുയ്യാ (2) ആമോദമായ് പാടിടാം ഹാലേലുയ്യാ (2) (തപ്പു കൊട്ടി പാടാം..) വിദ്വാന്മാർ താരകം കണ്ടു ഗമിച്ചു പൊന്ന് മൂര് കുന്തിരിക്കം കാഴ്ച അണച്ചു ലോകരക്ഷകൻ യേശു തങ്ങളുടെ പാദങ്ങൾ മുത്തി ശാസ്ത്രികൾ ആർത്തു പാടി യാത്ര തിരിച്ചു (2) (തപ്പു കൊട്ടി പാടാം..) (14) പൂത്തിരി മത്താപ്പു മിന്നിത്തിളങ്ങുന്നു മംഗളമണി മുഴങ്ങി വർണ്ണക്കടലാസു നക്ഷത്ര ദീപങ്ങളെങ്ങുമെ ചന്തത്തിലുയരുന്നല്ലോ (പുത്തിരി...) പ്രവാചകന്മാരും മുനിമാരും തൻ അവതാരം പ്രവചിച്ചല്ലോ ഭൂലോകം കാണാത്ത പൊൻ സുദിനത്തിൽ എൻ മശിഹാ അവതരിച്ചു (പുത്തിരി...) ആദിത്യമേളയിലെ സംഗീതധാരയിൽ ആഹ്ളാദം മുഴങ്ങുന്നല്ലോ... എന്നുണ്ണി പൊന്നുണ്ണി പൂമുത്തേ മംഗള ജയഗീതങ്ങൾ (പുത്തിരി...) (15) പുൽക്കൂടോരു പൂമെത്ത പരനുവിരിച്ചൊരു പൂമെത്ത സുരലോകം വിട്ടൊരുദേവൻ പാരിലുങ്ങും പൂമെത്ത (2) കളകഗാനം പാടി കോകിൽ കുയിലുകൾ ആനന്ദം കൊണ്ടാടി തകിലുകൾ കൊട്ടികൊട്ടിപ്പാടി സെൻറ് തോമസ്സിനു വരുന്നേ (2) യേശു പിറന്നൊരു വാർത്തയതേകുന്ന (പുൽക്കൂടോരു..) രാജാക്കന്മാർ അവർക്കും രാജകുമാരൻ ഇന്നു പിറന്നേ ബേദലഹേമിലെ പുൽക്കൂട്ടിൽ പാപികൾക്കൊരുരക്ഷകനായ് (2) (പുൽക്കൂടോരു..) പണ്ടു പ്രവാചകർ അരുളിയപോലെ ദാവീദിൻ നഗരത്തിങ്കൽ ഹീന വേഷമണിഞ്ഞവനായി പുൽക്കൂട്ടിൽ വന്നേ (2) (പുൽക്കൂടോരു..) (16) സ്വർഗ്ഗീയ കീർത്തനം..... സ്വർഗ്ഗീയ കീർത്തനം കേട്ടൊരാ രാത്രിയിൽ.... ഇടയന്മാർ ആമോദ നൃത്തമാടി...(2) ഹേമന്ത രാവതിൽ..... ഹേമന്ത രാവതിൽ യൗസേപ്പും, മേരിയും ബേത്ലേം ശാലയിൽ വന്നണഞ്ഞു....(2) നാഥനായി അന്നവർ കാലിതൻ കൂടതിൽ പുൽതൊട്ടി കൈകളാൽ ഒരുക്കിടുന്നു ....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....) പുഞ്ചിരി തൂകിയാ...... പുഞ്ചിരി തൂകിയ താരകകന്യകൾ പൊൻപ്രഭ ഭൂവതിൽ ചൊരിഞ്ഞിടുന്നു... (2) പുൽക്കുട് തന്നിലായ് ശയിക്കുന്നോരുണ്ണിയേ ... കാണുവാൻ രാജാക്കർ യാത്രയായി .....(2) ആ ആ ആ ആആആ....(2) (സ്വർഗ്ഗീയ കീർത്തനം....) മന്നവാ യേശുവേ മന്നവാ യേശുവേ നീ ഭൂവതിൽ വന്നതോ മാനവ പാപങ്ങൾ പോക്കുവാനോ .... (2) നീഹാരം തൂവുന്ന കുളിരുള്ള രാത്രിയിൽ..... ഭൂലോകർ ആ വാർത്ത കേട്ടറിഞ്ഞു.....(2) ആ ആ ആ ആആആ....(2) ( സ്വർഗ്ഗീയ കീർത്തനം....) |